
ഒരു മിനിറ്റിന് 5486 രൂപ , ഒരു ദിവസത്തിന് 79 ലക്ഷം രൂപ ; റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ എംബാപ്പെയുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ
റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പ്രതിഫലത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. പി എസ് ജിയില്‍ നിന്ന് ഈ സീസണിലാണ് എംബാപ്പെ റയല്‍ മാഡ്രിഡിലെത്തിയത്. ജൂണില്‍ ഫ്രീ ഏജന്‍റായി പി എസ് ജിയില്‍ നിന്ന് അഞ്ച് വര്‍ഷ കരാറിലാണ് എംബാപ്പെ റയലിലെത്തിയത്. റയലില്‍ മുന്‍ ഫ്രഞ്ച് താരം കരീം ബെന്‍സേമ ധരിച്ചിരുന്ന ഒമ്പതാം നമ്പര്‍ ജേഴ്സിയാണ് എംബാപ്പെ അണിയുക. കരാര്‍ അനുസരിച്ച് ആദ്യ വര്‍ഷം എംബാപ്പെക്ക് 285 കോടി രൂപയാണ് പ്രതിഫലമായി…