
യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം എം.ബി. ഇസഡ്-സാറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. എം.ബി.ഇസഡ്-സാറ്റ് ഈ വർഷം ഒക്ടോബറിൽ വിക്ഷേപിക്കാൻ യു.എ.ഇ ബഹിരാകാശകേന്ദ്രം പ്രസിഡന്റ് കൂടിയായ ദുബൈ കിരീടാവകാശി അനുമതി നൽകി. പൂർണമായും ഇമറാത്തി സാങ്കേതിക വിദഗ്ധർ രൂപകൽപന ചെയ്ത ഉപഗ്രഹമാണ് എം.ബി.ഇസഡ്-സാറ്റ് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെത്തിയാണ് ദുബൈ കിരീടാവകാശിയും ബഹിരാകാശ കേന്ദ്രം പ്രസിഡന്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം വിക്ഷേപണത്തിന് അനുമതി നൽകിയത്. ഉപഗ്രഹത്തിന്റെ ലോഗോ പതിച്ച ഫലകത്തിൽ അദ്ദേഹം ഒപ്പുവെച്ചു. ഈവർഷം ഒക്ടോബറിൽ സ്‌പേസ് എക്‌സ്…