എഴുതാത്ത കത്തിന്റെ പേരിലാണ് വിവാദമെന്ന് എം.ബി.രാജേഷ്; അന്വേഷണത്തിന് എന്തു പ്രസക്തിയെന്ന് സതീശൻ

തദ്ദേശ സ്ഥാപനങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയിട്ടുള്ള നിയമനങ്ങൾ വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെ തിരുവനന്തപുരം നഗരസഭയിൽ അടക്കം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.  ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. എഴുതിയ ആൾ എഴുതിയിട്ടില്ലെന്നും കത്തു കിട്ടേണ്ടയാൾ കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ സംബന്ധിച്ചാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തിരുവനന്തപുരം മേയറുടെതായി പ്രചരിക്കുന്ന കത്തിനെക്കുറിച്ച് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തസ്തികകളിൽ പിഎസ്‌സി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More

ഗവര്‍ണര്‍ വിഷയം; പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്, ലീഗിന്‍റേത് വിശാല കാഴ്ച്ചപ്പാട്: എംബി രാജേഷ്

വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറോടുള്ള നിലപാടില്‍ യുഡിഎഫ് നേതാക്കള്‍ വ്യത്യസ്ത പ്രതികരണം നടത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷ് രംഗത്ത്. പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട്.ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രയത്തിന് അതീതമായ പിന്തുണ കിട്ടി.ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്‍റേത്. പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം. കുഞ്ഞാലിക്കുട്ടിയുടേയും കെ.സി വേണുഗോപാലിന്‍റേതും  വിശാല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അനുനയിപ്പിക്കാൻ ശ്രമം; മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവർണറെ കാണാൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗവർണറെ അനുനയിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമായ ചർച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദർശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

ഗവർണറുടെ പ്രവൃത്തി ഭരണഘടനാപ്രശ്‌നം ഉണ്ടാക്കും; എം ബി രാജേഷ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് പറഞ്ഞു. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേർന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറഞ്ഞത്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞ എം…

Read More

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ

നിയമസഭ സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് എം…

Read More