തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കം; തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി എം.വിൻസെന്റ് എം.എൽ.എ രം​ഗത്ത്. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നുതെന്നും എം വിൻസെന്റ് എം എൽ എ പറഞ്ഞു. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് വ്യക്തമാക്കി. മാത്രവുമല്ല…

Read More

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ പോലീസിനും കെ എസ് ആർ ടി സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എം എൽ എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബസിൽ സി സി ടി വിയില്ലെന്ന് ആദ്യം…

Read More

മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന: വി.ഡി സതീശന്‍

മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.ഡി…

Read More

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ്  എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ്  എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും.കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക്  ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും…

Read More

‘മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം’; കേസെടുക്കേണ്ടെന്ന് പോലീസ്, ഡ്രൈവർ ഹൈക്കോടതിയിലേക്ക്

കെ.എസ്.ആർ.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പോലീസിന്റെ ക്ലീൻചിറ്റ്. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിൽ ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും മേയർക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. ആദ്യം കേസ് ഫയൽ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആർ.ടി.സി പരാതി നൽകിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയർ നടത്തിയത് കുറ്റകൃത്യം…

Read More

കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ പൊലീസ് കേസ് എടുത്തില്ല

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസ് എടുത്തില്ല. ഡ്രൈവർ യദു നൽകിയ പരാതിയിൽ കൻറോൺമെൻറ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിൻറെ നിഗമനം….

Read More

കെഎസ്ആർടിസി ഡ്രൈവർ – മേയർ തർക്കം ; മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു , ബസിന് കുറുകെ കാറിട്ട ദൃശ്യം പുറത്ത്

കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോൾ പു‌റത്തു വന്ന ദൃശ്യം. ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു….

Read More

മേയർ ആര്യ രാജേന്ദ്രന്റെ പരാതി ; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോടാണ് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന…

Read More

ഡ്രൈവർക്കെതിരായ മേയറുടെ പരാതി; തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി, കെഎസ്ആർടിസി എംഡി റിപ്പോർട്ട് നൽകും

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം. കെഎസ്ആർടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയിൽ പരിശോധന നടത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആര്യ രാജേന്ദ്രൻറെ മൊഴി…

Read More

ക്രിസ്തുമസ്- പുതുവത്സര ചന്തയിൽ സാധനങ്ങൾ ഇല്ല; ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി മടങ്ങി എംഎൽഎയും മേയറും

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി…

Read More