കെഎസ്ആർടിസി ബസ് ഡ്രൈവർ – മേയർ തർക്കം; മേയർ ആര്യാ രാജേന്ദ്രൻ തെറ്റൊന്നും ചെയ്തിട്ടില്ല, പിന്തുണയുമായി ഡിവൈഎഫ്ഐ

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ആര്യ രാജേന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സൈബറിടത്തിൽ അവർക്കുനേരെ സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായത്….

Read More