ചായക്കൊപ്പം മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച്; വളരെ എളുപ്പത്തിൽ തയ്യാറാക്കാം

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണല്ലോ സാൻഡ്‌വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച്. വേണ്ട ചേരുവകൾ ബ്രെഡ് 6 കഷ്ണം മയോണൈസ് 1/2 കപ്പ് ചീസ് 3 പീസ് വെണ്ണ 4 സ്പൂൺ ടൊമാറ്റോ സോസ് 1 സ്പൂൺ ‌തയ്യാറാക്കുന്ന വിധം ആദ്യം രണ്ട് കഷ്ണം ബ്രെഡ് എടുക്കുക. ശേഷം അതിന്റെ ഉള്ളിലേക്ക് നിറയെ മയോണൈസ് ഒന്ന് തേച്ചുപിടിപ്പിക്കു.ക അതിലേക്ക് തന്നെ ചീസിന്റെ ഒരു ലയർ വച്ചു കൊടുക്കുക….

Read More

ഭക്ഷ്യവിഷബാധ; മയോണൈസ് ഒരുവർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സർക്കാർ ഒരുങ്ങിയത്. ബുധനാഴ്ച പ്രാബല്യത്തിൽ വന്ന നിരോധനം, ഒരുവർഷത്തേക്ക് നീണ്ടുനിൽക്കും. മുട്ടയിൽ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാൻ നിയമതടസ്സങ്ങളുണ്ടാകില്ല. സാൻഡ്വിച്ച്, മോമോസ്, ഷവർമ തുടങ്ങിയ ഭക്ഷണങ്ങളിൽ മുട്ട ചേർത്തുള്ള മയോണൈസ് ഉപയോഗിക്കുന്നതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ…

Read More

തണ്ണിമത്തനും മയോണൈസും; ഇതെന്തൊരു കോംപിനേഷൻ അടിപൊളി

പൊരിച്ച ഐസ്ക്രീം, ഫാന്‍റ ഓംലെറ്റ്, ന്യൂഡിൽസ് ഷെയ്ക്ക് തുടങ്ങിയ അതിവിചിത്രമായ ഫുഡ് കോംപിനേഷനുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു കോംപിനേഷൻ തരംഗമാകുകയാണ്. സിംഗപ്പുരിലെ ഭക്ഷണപ്രിയനും സോഷ്യൽ മീഡിയയിൽ സജീവവുമായ യുവാവിന്‍റെ വീഡിയോ ആണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. നമുക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കോംപിനേഷൻ ആണ് യുവാവ് പരീക്ഷിക്കുന്നത്. രണ്ടു സുലഭമായി മാർക്കറ്റിൽ ലഭിക്കുന്നവ. തണ്ണിമത്തൻ-മയോണൈസ് കോന്പോ ആണ് താരം. തണ്ണിമത്തൻ മുറിച്ചെടുത്തതിനു ശേഷം മയോണൈസ് ക്രീം തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് കഴിക്കുന്നു. വിഭവം രുചികരമാണെന്ന് യുവാവിന്‍റെ…

Read More

പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; അടിയന്തര പ്രധാന്യത്തോടെ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണ…

Read More

‘കേരളത്തിൽ പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ചു’; വീണ ജോർജ്

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയിൽ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോർജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. പച്ച മുട്ട ചേർത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണക്കാർക്കും ഹെൽത്ത് കാർഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം. പാഴ്‌സലുകളിൽ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കർ വേണമെന്നും മന്ത്രി പറഞ്ഞു.

Read More