പുതിയ കിടിലൻ ഫീച്ചർ അപ്ഡേറ്റുമായി വാട്ട്സാപ്പ്

പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ്  പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.   കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും….

Read More

പനി കൂടാം, അതീവ ജാഗ്രത വേണം; മന്ത്രി വീണാ ജോർ‍‍ജ്ജ്

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.  സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത…

Read More