പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന്

പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന് ഖത്തറിൽ തുടങ്ങും. പരമ്പരാഗത മുത്തുവാരൽ, മീൻ പിടുത്ത മത്സരമാണ് സെന്യാർ ഫെസ്റ്റിവൽ. മീൻ പിടുത്ത മത്സരമായ ഹദ്ദാഖ്, മുത്തുവാരൽ മത്സരമായ ലിഫ എന്നിവയാണ് സെൻയാർ ഫെസ്റ്റിവലിൽ നടക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറയിലെ ബീച്ചാണ് വേദി. മെയ് രണ്ടിന് തുടങ്ങുന്ന മത്സരങ്ങൾ നാല് ദിവസം നീണ്ടു നിൽക്കും. വിജയികൾക്ക് വലിയ സമ്മാനത്തുകയാണ് ലഭിക്കുക. ഒന്നാം സ്ഥാനക്കാനക്കാർക്ക് പത്ത് ലക്ഷം റിയാലാണ് സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് 2 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാർക്ക്…

Read More

ഒമാനിൽ മെയ് 2 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 2, വ്യാഴാഴ്ച മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി മെയ് 2 മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഏതാനം മേഖലകളിൽ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടക്കത്തിൽ വടക്കൻ ഗവർണറേറ്റുകളിലായിരിക്കും അനുഭവപ്പെടുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർന്ന് ഇത് അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിലേക്കും വ്യാപിക്കാനിടയുണ്ട്. ⛈️حالة…

Read More