
എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും
എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ചാണ് ഈ മ്യൂസിയം മെയ് 18-ന് തുറന്ന് കൊടുക്കുന്നത്. ഈ അവസരത്തിൽ മെയ് 18, 19 തീയതികളിൽ എക്സ്പോ സിറ്റി സന്ദർശകർക്ക് എക്‌സ്‌പോ 2020 ദുബായ് മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ അവസരത്തിൽ എക്സ്പോ സിറ്റിയിലെ മറ്റു ആകർഷണങ്ങളായ അലിഫ്, ടെറ, വിമൻസ് പവലിയൻ, വിഷൻ പവലിയൻ, ഗാർഡൻ ഇൻ…