
ഒമാനിലെ മവേല സെൻട്രൽ മാർക്കറ്റിന് നാളെ അവസാന ദിനം
രണ്ടര പതിറ്റാണ്ടിലധികമായി റമദാനിനും പെരുന്നാളിനും ഓണത്തിനും വിഷുവിനും ക്രിസ്മസിനും ദീപാവലിക്കും പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തിച്ച മവേല സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ഓർമയാകുന്നു. മാർക്കറ്റിന്റെ അവസാന ദിനമാകും വെള്ളിയാഴ്ച. ഒമാനിലെ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് (സിലാൽ) ശനിയാഴ്ച ഖസാഈനിൽ തുറക്കുന്നതിന്റെ ഭാഗമായാണ് മവേല മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നത്. ജൂൺ 29ന് മുമ്പ് മവേല മാർക്കറ്റിലെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ വ്യാപാരികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൊത്ത വ്യാപാര…