
ഒമാൻ മവേലയിലെ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി അധികൃതർ
മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. റമദാൻ കാർഷികോൽപന്നങ്ങളുടെ ലഭ്യത, വിലസ്ഥിരത, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു പരിശോധനക്കായി എത്തിയിരുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.അഹമ്മദ് നാസർ അൽ ബക്രി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി ബിൻ സുലൈം അൽ ഹക്മാനി, മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ഒമാനി അഗ്രികൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ്…