എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍നിന്ന് മഹാത്മാഗാന്ധിക്ക് പിന്നാലെ മൗലാനാ അബുള്‍കലാം ആസാദും പുറത്ത്

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍നിന്ന് മഹാത്മാഗാന്ധിക്ക് പിന്നാലെ മൗലാനാ അബുള്‍കലാം ആസാദും പുറത്ത്. പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്ര പാഠപുസ്തകത്തില്‍നിന്നാണ് സ്വാതന്ത്ര്യസമര നേതാവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായ ആസാദ് പുറത്തായത്. നേരത്തേ മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം, ആര്‍.എസ്.എസിന്റെ നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങള്‍ നീക്കിയത് വലിയ വിവാദത്തിന് വഴിതുറന്നിരുന്നു. ആസാദിന്റെ പേര് പാഠഭാഗത്തില്‍നിന്ന് നീക്കിയതിനെതിരേ കോണ്‍ഗ്രസും ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള ചരിത്രകാരന്‍മാരും രംഗത്തുവന്നു. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ ആദ്യത്തെ അധ്യായമായ, ‘ഭരണഘടന-എന്തുകൊണ്ട് എങ്ങനെ’…

Read More