
‘രാഹുലിന് പക്വതയില്ല’; വിദേശത്ത് നിന്നിറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായിയെന്ന് ഇപി ജയരാജൻ
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെ ആർഎസ്എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ പി ജയരാജൻ പരിഹസിച്ചു. രാഹുലിന് പക്വതയില്ല അതുകൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണമെന്നും ജയരാജൻ പറഞ്ഞു. വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്തവരാണ് ആർ എസ് എസ്….