
ഇന്ത്യ ഇനി കടലിന്റെ അടിത്തട്ടിലേക്ക്; സമുദ്രയാൻ ദൗത്യം അടുത്തകൊല്ലം
ചന്ദ്രനെ തൊട്ട ഇന്ത്യ ഇനി കടലിന്റെ അടിത്തട്ടിലേക്ക്. അമൂല്യ ധാതുശേഖരമാണ് ലക്ഷ്യം. മൂന്നു പേരുമായി അടുത്തവർഷം ആദ്യം മത്സ്യ- 6000 പേടകം ബംഗാൾ ഉൾക്കടലിൽ ഊളിയിടും. ചെന്നൈ പുറംകടലിൽ നിന്നാണ് സാഹസിക യാത്ര. സമുദ്രയാൻ എന്നാണ്ദൗത്യത്തിന്റെ പേര്. 6000 മീറ്റർ ആഴമാണ് ലക്ഷ്യമെങ്കിലും ആദ്യയാത്ര 600 മീറ്റർ വരെ മാത്രമാണ്. ആളില്ലാ പേടകം 2021 ഒക്ടോബറിൽ 600 മീറ്റർ വിജയകരമായി സഞ്ചരിച്ചിരുന്നു. 2026ൽ 6000 മീറ്റർ അടിത്തട്ടിൽ ഗവേഷകർ എത്തും. 2018ൽ രൂപം നൽകിയതാണ് സമുദ്രയാൻ പദ്ധതി….