അമ്മമാരെ ആദരിക്കാനായി മാതൃവന്ദനവുമായി അക്കാഫ്
സുവർണ്ണ നഗരിയായ ദുബായുടെ സ്വപ്നവേദിയായ വേൾഡ് ട്രേഡ് സെന്ററിൽ യു എ ഇയുടെ ചരിത്രത്തിലാദ്യമായി തിരുവോണദിനത്തിൽ തന്നെ അക്കാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അരങ്ങേറുന്നു.കേരളത്തിലെ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കോളജ് അലുമ്‌നികളുടെ,ദുബായ് ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏക കോളജ് അലൂമിനി കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ 26മത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള അമ്മയോണമാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. ദുബായിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ…