
ഒമാനിൽ പെയ്ത പേമാരി ; മത്ര സൂഖിൽ വെള്ളം ഇരച്ച് കയറി
ചൊവ്വാഴ്ച അര്‍ധരാത്രയില്‍ പെയ്ത മഴ അക്ഷരാർഥത്തില്‍ ഭീതി വിതച്ചുകൊണ്ടാണ് കടന്നുപോയത്. ശക്തമായ മഴക്കൊപ്പം കാറ്റും മിന്നലുമുണ്ടായതാണ് ആളുകളില്‍ ഭീതി നിറച്ചത്. ഒരു വേള മഴവെള്ളം ഇരച്ചുപൊന്തി കടകളിലൊക്കെ കയറി നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭയവും കച്ചവടക്കാരില്‍ സൃഷ്ടിച്ചിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച മുന്നൊരുക്കങ്ങള്‍ സൂഖിലെ കച്ചവക്കാര്‍ നടത്തിയിരുന്നു. ഞായറാഴ്ച മുതല്‍ ഭാഗികമായി മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നുള്ളു. സാധാരണ രണ്ട് ദിവസമാണ് സൂഖിലെ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്കായി അടച്ചിടാറുള്ളത്. ഇത്തവണ മൂന്നാം പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ മൂന്ന്…