മാത്യൂ ടി തോമസിനെ ജെഡിഎസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സി.കെ നാണു വിഭാഗം; എൽഡിഎഫിന് കത്ത് നൽകും

മാത്യു ടി തോമസിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സി.കെ.നാണു വിഭാഗം. മാത്യു ടി തോമസിനെയും കെ കൃഷ്ണൻകുട്ടിയെയും ജനതാദൾ എസിന്റെ പ്രതിനിധികളായി എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫിന് കത്ത് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കൊടിയും പാർട്ടി ഓഫീസും ചിഹ്നവും കേരള ജനതാദളിന് ഉപയോഗിക്കാൻ കഴിയില്ലെന്നും സി.കെ.നാണു വിഭാഗം അവകാശപ്പെട്ടു. നേരത്തേ എച്ച്.ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ ജനദാതൾ എസ് എൻഡിഎയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ്…

Read More

പിണറായിയും ദേവെഗൗഡയും ആശയവിനിമയം നടത്തിയിട്ട് വർഷങ്ങൾ: മാത്യു ടി.തോമസ്

ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതു പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാമർശം തള്ളി സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും. ബിജെപി ബന്ധത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിന്തുണയുണ്ടെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നു മാത്യു ടി.തോമസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമോ, പ്രായാധിക്യം മൂലമോ സംഭവിച്ച പിഴവായിരിക്കാം ദേവെഗൗഡയ്‌ക്കെന്നും മാത്യു ടി.തോമസ് വിശദീകരിച്ചു. ‘പിണറായി വിജയന്റെ അനുമതിയോടെയാണു ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതെന്നാണു ദേവെഗൗഡ പ്രഖ്യാപിച്ചത്. ഇതു…

Read More