
വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ വെല്ലുവിളിച്ച കുഴൽനാടനോ ആണത്തം?: കെ.സുധാകരൻ
വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത്. അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നടത്തിയ പ്രസ്താവനകൾ കേൾക്കുന്നവർക്ക് അതിലെ സുതാര്യത തിരിച്ചറിയാം. അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു…