
‘മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം’; ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു; എ.എ.റഹിം
മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ മാത്യു കുഴൻനാടനെതിരെ എ.എ.റഹിം എംപി രംഗത്ത്. മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം’ ആണെന്നും അദ്ദേഹത്തിന് നല്ല ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു എന്നും എ.എ.റഹിം മാധ്യമങ്ങളോട് പറഞ്ഞു. ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ മാപ്പു പറയാമെന്ന് പറഞ്ഞിട്ട് കുഴൽനാടൻ ഇപ്പോൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ‘മുഖ്യമന്ത്രിക്കും മകൾക്കും എതിരായ…