
‘പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു, ശരശയ്യയിൽ കിടന്നാലും പോരാട്ടം തുടരും’; മാത്യു കുഴൽനാടൻ
മുതലാളിത്തത്തിനു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീർത്താലും പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു. കൽപറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര അസ്ത്രങ്ങൾ ഏൽക്കേണ്ടി വന്നാലും, ശരശയ്യയിൽ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തിൽനിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയിൽ നിൽക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമർശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല,…