മാസപ്പടി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് സതീശൻ; പ്രതീക്ഷയില്ലെന്ന് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ്  വിഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.   എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര…

Read More

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ല; സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം സിഎംആർഎൽ പണം നൽകിയതായി ആദായ നികുതി റിപ്പോർട്ടിലുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹർജിക്കാരൻറെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാസപ്പടിക്കേസിൽ മാത്യു കുഴൽ നാടൻ എംഎൽഎ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ…

Read More

നിയമ സഭയിൽ മാസപ്പടി ആരോപണം വീണ്ടും; മാത്യു കുഴൽനാടനെ തടഞ്ഞ് സ്പീക്കർ, മൈക്ക് ഓഫ് ചെയ്തു

മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉന്നയിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ എഎൻ ഷംസീർ ഓഫ് ചെയ്തു. മാസപ്പടിയിൽ ഞാൻ…

Read More

മഴക്കാല ഒരുക്ക നടപടികൾ സ്വീകരിക്കാനായി യോഗം വിളിച്ച് മാത്യു കുഴൽനാടൻ; എംഎൽഎ പങ്കെടുക്കുന്നത് തടഞ്ഞ് ആർഡിഒ

മൂവാറ്റുപുഴ മഴക്കാലഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് തടഞ്ഞ് ആർഡിഒ. എംഎൽഎയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് അവസാന ദിവസം എംഎൽഎയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആർഡിഒ രേഖാമൂലം കത്തു നൽകിയത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴൽനാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ…

Read More

‘കോടതി വിധിയോടെ മാസപ്പടി കേസിന്റെ പതനം കേരളം കണ്ടു’ ; ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ മാപ്പ് പറയാത്തത് എന്താണെന്നും എംവി ഗോവിന്ദൻ

മാത്യൂ കുഴൽനാടൻ നടത്തിയ മാസപ്പടിക്കേസിന്റെ പതനം കോടതിവിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞു വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഗോവിന്ദൻ പറഞ്ഞു. നികുതി അടച്ചതിന്‍റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന്…

Read More

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്‌ഐആർ

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്‌ഐആർ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്‌ഐആർ. 21 പ്രതികളിൽ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്‌ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ്…

Read More

കുഴൽനാടൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണം, മുഖ്യമന്ത്രിയുടെ യാത്ര പാർട്ടി അറിഞ്ഞിരുന്നു; ഇപി ജയരാജൻ

മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന കോടതി വിധി കുഴൽനാടൻറേയും പ്രതിപക്ഷത്തിൻറേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപിജയരാജൻ. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി. കുഴൽനാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, തെളിവിൻറെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ. എംഎൽഎ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിൻറെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം…

Read More

മാസപ്പടി കേസിൽ അവസാനം വരെ പോരാടും, ഒളിച്ചോടില്ല; മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. എന്നാൽ, താൻ നൽകിയ തെളിവുകൾ കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കിൽ അപ്പീൽ…

Read More

മാസപ്പടി കേസിൽ 3 രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; അടുത്ത മാസം മൂന്നിന് വിധി

മാസപ്പടി കേസിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ കോടതിയിൽ ഹാജരാക്കി. സിഎംആർഎല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൻറെ മിനുട്‌സ് ഉൾപ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി. എന്നാൽ, സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക…

Read More

മാസപ്പടി കേസ് ഹർജിയിൽ നിലപാട് മാറ്റി കുഴൽനാടൻ; ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് വിജിലൻസ് കോടതി

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് കോടതി വിധിപറയും. അതേസമയം, ഹർജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹർജി…

Read More