മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകം: ഡല്‍ഹി ഹൈക്കോടതി

കരാര്‍ അടിസ്ഥാനത്തിലാണ് ജോലി എന്ന കാരണം ചൂണ്ടിക്കാണിച്ച് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകമാണെന്ന് കോടതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ഹോസ്റ്റലില്‍ താല്‍ക്കാലിക അറ്റന്‍ഡന്റ് ആയിരുന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ചന്ദ്രധാരി സിങ് നിരീക്ഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം ജൂലായ്‌ രണ്ടു മുതല്‍ ഡിസംബര്‍ 31 വരെ ആറുമാസത്തേക്ക് തന്റെ കരാര്‍ പുതുക്കി നല്‍കിയിരുന്നെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. ഈ കാലയളവിനിടെ മേയ് അഞ്ച് മുതല്‍ നവംബര്‍ നാലുവരെ യുവതി…

Read More