
സ്പെയിനിന് മുന്നിൽ നിന്ന് അവസാന നിമിഷത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ബ്രസീൽ ; മത്സരം സമനിലയിൽ പിരിഞ്ഞു
വംശീയതയ്ക്കെതിരായ സന്ദേശം ഉയർത്തി പോർക്കളത്തിലിറങ്ങിയ ബ്രസീൽ-സ്പെയിൽ ടീമുകളുടെ ആരാധകർക്ക് ആശ്വാസം. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന സന്നാഹ സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും സമനില പാലിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 3 ഗോൾ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മൂന്ന് പെനൽറ്റികൾ പിറന്ന മത്സരത്തിൽ, അവസാന മിനിട്ടിൽ ലഭിച്ച പെനൽറ്റിയാണ് ബ്രസീലിനെ രക്ഷിച്ചത്. ഇഞ്ചുറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ബ്രസീലിനെ രക്ഷിച്ച പെനാൽട്ടി പിറന്നത്. കിക്കെടുത്ത പാക്വിറ്റയ്ക്ക് പിഴച്ചില്ല. ബ്രസീൽ താരങ്ങളുടെ ആഘോഷങ്ങൾക്ക്…