39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനുമായി ദുബായ്: വികസനം ഗ്രാമങ്ങളിലേക്കും, അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ് ഒരുങ്ങുന്നു.39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മരുഭൂമി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര സ്ഥലങ്ങളിലെ സമൂഹങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 37 പദ്ധതികൾ അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഇടമാക്കി എമിറേറ്റിലെ ഗ്രാമീണ മേഖലകളെ മാറ്റുകയാണ് ലക്ഷ്യം. പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്ന…

Read More

ദുബൈ എക്‌സ്‌പോ സിറ്റി മാസ്റ്റർപ്ലാൻ പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി

ദുബൈ എക്‌സ്‌പോ സിറ്റി വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. ദുബൈ നഗരത്തിന്റെ ഭാവി വികസനകേന്ദ്രം എന്ന് വിശേഷിപ്പിച്ചാണ് ശൈഖ് മുഹമ്മദ് എക്‌പോസിറ്റിയുടെ മാസ്റ്റർ പ്ലാന് അംഗീകാരം നൽകിയത്. അഞ്ച് അർബൻ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുത്തിയാണ് ദുബൈ എക്‌സ്‌പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാൻ. 3.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ താമസകേന്ദ്രങ്ങളും ഓഫീസ് സമുച്ചയങ്ങളും ഒരുക്കും. എവിടേക്കും കാൽനടയായി എത്താൻ കഴിയുന്ന നഗരമേഖല എന്ന പ്രത്യേകതയുണ്ടാകും എക്‌സ്‌പോ സിറ്റിക്ക്. അൽമക്തൂം എയർപോർട്ട്, ജബൽഅലി തുറമുഖം, ദുബൈ…

Read More

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി. 2023 സെപ്റ്റംബർ 10-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആസ്ഥാനത്ത് വെച്ചാണ് അദ്ദേഹം ഈ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ശൃംഖലയിൽ ഏതാണ്ട് 188 ശതമാനം വികസനം ലക്ഷ്യമിട്ടാണ് ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ…

Read More

ശബരിമല വിമാനത്താവള പദ്ധതിക്കു 2 കോടി; ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി

ശബരിമല വിമാനത്താവള വികസനത്തിനായി ബജറ്റിൽ 2.1 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി.  ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടി രൂപയും ജില്ലാ റോഡുകൾ‌ക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 

Read More