ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ വധശ്രമ കേസ്: സിപിഎം പ്രവർത്തകരായ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.    വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല.  കൃത്യത്തിന്‍റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുളള ഏഴുവർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന്  കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട…

Read More

മാസ്റ്റർപ്ലാൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ശശി തരൂർ

തലസ്ഥാനത്തെ സൗത്ത്,  സെൻട്രൽ, നോർത്ത്  റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള  മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര  റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമ മുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കാനുള്ള റെയിൽവെയുടെ തീരുമാനം പുന:പരിശോധിക്കണം….

Read More

ട്രെയിനുകള്‍ വെെകി; ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രെയിനുകള്‍ വെെകിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ.സ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു. ഇതില്‍ വലിയ ഗതാഗത തടസമാണ് രാവിലെ ഉണ്ടായത്. ഏറനാട്, എറണാകുളം പാസ‌ഞ്ചര്‍ എന്നിവ…

Read More