
ബ്രസീൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയെ പിന്തുണച്ച് കൂറ്റൻ റാലി
മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ പിന്തുണച്ച് പതിനായിരക്കണക്കിന് ആളുകള്‍ റാലി നടത്തി. 2022 ലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് അട്ടിമറി നടത്താന്‍ ശ്രമിച്ചുവെന്നാരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ബ്രസീലുകാരുടെ റാലി. പൊലീസ് റെയ്ഡ് ഉന്നംവെച്ച് സാവോപോളോയില്‍ റാലി നടത്തിയ ബോള്‍സോനാരോ അട്ടിമറി ആരോപണങ്ങള്‍ നിഷേധിച്ചു. എട്ട് വര്‍ഷമായി ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് വിലക്ക് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തടഞ്ഞിരുന്നു. ‘എന്താണ് അട്ടിമറി? തെരുവുകളിലെ ടാങ്കുകള്‍, ആയുധങ്ങള്‍, ഗൂഢാലോചന. എന്നാല്‍ ബ്രസീലില്‍ അതൊന്നും…