വിശാഖപട്ടണം തുറമുഖത്ത് തീപിടിത്തം; 23 ബോട്ടുകൾ കത്തിനശിച്ചു, 30 കോടി രൂപയുടെ നാശനഷ്‌ടം

വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. വിശാഖപട്ടണത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തത്തിൽ 23 ബോട്ടുകൾ കത്തിച്ചാമ്പലായതായാണ് വിവരം. ആകെ 40 ബോട്ടുകളിൽ തീപടർന്നു. ഏകദേശം 30 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഏതോ സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീവച്ചതെന്നാണ് മത്സ്യതൊഴിലാളികൾ അറിയിച്ചത്. അതേസമയം ഒരു ബോട്ടിനുള്ളിൽ പാർട്ടി നടന്നതായും ഇതിനെത്തുടർന്നുണ്ടായ തീപിടിത്തമാണ് ദുരന്തകാരണമായതെന്നും ചിലർ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. തുറമുഖത്ത് നിരന്നുകിടന്നിരുന്ന ബോട്ടുകളെയൊന്നാകെ തീ വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. …

Read More