
മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വൻ സ്ഫോടനം ; ആറ് പേർ മരിച്ചു
മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വൻ സ്ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ആറ് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്‌ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ…