മൂന്ന് കോടി ഇന്ത്യക്കാരുടെ പാൻ നമ്പരും മൊബൈൽ നമ്പരും ഒന്ന​രക്കോടി രൂപക്ക് വിൽപ്പനക്ക്; വിവരങ്ങൾ ചോർന്നത് സ്റ്റാർ ഹെൽത്തിൽ നിന്ന്

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് കോടി ഉപഭോക്താക്കളുടെ ​പാൻ നമ്പരും ഇ​ മെയിൽ ഐഡിയും മൊബൈൽ നമ്പരുമടക്കമുള്ള സുപ്രധാന സ്വകാര്യ വിവരങ്ങൾ ചൈനീസ് ഹാക്കർ ചോർത്തി വിൽപ്പനക്ക് വെച്ചു. രാജ്യത്ത് നടന്ന ഏറ്റവും വലിയ വിവരച്ചോർ​ച്ചയെന്നാണ് ​ടെക് മേഖലയിലുള്ളവർ വിലയിരുത്തുന്നത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോർന്നതും വിൽപ്പനക്ക് വെച്ചതും.‘xenZen’ എന്നറിയപ്പെടുന്ന ഹാക്കറാണ് 3.12 കോടി ഉപഭോക്താക്കളുടെ അതീവ സ്വകാര്യവിവരങ്ങൾ ചോർത്തിയത്. സ്വകാര്യവിവരങ്ങളുൾപ്പെടുന്ന 7.24 ടിബി ഡാറ്റ ​ഒന്നേകാൽ കോടിരൂപക്ക് (150,000…

Read More