കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേർ സിപിഎമ്മിൽ

ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേർ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ CPM വിട്ട് സിപിഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം…

Read More

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ട രാജി ; ആശങ്ക അറിയിച്ചിരുന്നു , ഭൂരിപക്ഷ തീരുമാനത്തിനൊപ്പം നിന്നു , വിനു മോഹൻ

അമ്മ സംഘടനയിലെ കൂട്ട രാജിയിൽ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ കൂടെയാണെന്ന് നടൻ വിനു മോഹൻ. പലകാര്യങ്ങളും എക്സിക്യൂട്ടിവിൽ ചർച്ചയായി. ഒരു വിഭാഗം മാത്രമായി മാറിനിൽക്കുന്നില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ തലപ്പത്ത് വനിതകളെത്തിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിനു മോഹന്‍റെ വാക്കുകള്‍… കൂട്ടരാജി എന്ന തീരുമാനം വന്നപ്പോള്‍ എന്‍റെ കുറച്ചു ആശങ്കകള്‍ ഞാന്‍ കമ്മിറ്റിയില്‍ പങ്കുവച്ചിരുന്നു. ഏകദേശം 506 പേരുള്ള സംഘടനയാണ് അമ്മ. അതില്‍ സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുള്ള ഒരുപാട് പേരുണ്ട്. ഇവര്‍ക്കെല്ലാം അമ്മയില്‍ നിന്നും കൈനീട്ടം പോലുള്ള…

Read More

‘അമ്മ’ സംഘടനയിലെ കൂട്ടരാജി തർക്കങ്ങൾക്ക് പിന്നാല ; പദവി ഒഴിയും മുൻപ് മോഹൻലാൽ മമ്മൂട്ടിയുമായി ആശയവിനിമയം നടത്തി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയിലായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ച‍ർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവ‍ർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ് മോഹൻലാലും…

Read More

കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയെ തിരിച്ചെടുത്തതിൽ പ്രതിഷേധം; ആലപ്പുഴ സിപിഐഎമ്മിൽ കൂട്ട രാജി

കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഐഎമ്മില്‍ കൂട്ട രാജി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഐഎമ്മിൽ തിരികെയെടുത്തത്. ഇതിനെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട്…

Read More