
പൗരത്വ നിയമ ഭേദഗതിക്കെതിരെ അഞ്ചിടത്ത് ബഹുജന റാലി; മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും
കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഐഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസർകോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന്…