
കൂട്ടമരണം; മഹാരാഷ്ട്ര ആശുപത്രിയിലെ ഡീനെതിരെ നരഹത്യാ കേസ്
മഹാരാഷ്ട്രയിൽ 48 മണിക്കൂറിനിടെ 16 നവജാതശിശുക്കൾ ഉൾപ്പെടെ 31 പേർ മരിച്ച നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിലെ ഡീനെതിരെ കേസ്. കൂട്ടമരണത്തിൽ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് നന്ദേഡ് റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ട ഒരു നവജാതശിശുവിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആക്ടിങ് ഡീൻ ഡോ. ശ്യാമറാവു വാകോഡെയ്ക്കെതിരെയാണ് കേസ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡീനെതിരെ ചുമത്തിയിരിക്കുന്ന കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യാ കേസ്. ഡീനിന്റെയും ശിശുരോഗ…