ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന. എന്നാല്‍ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണില്‍ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇൻഫ്ലുവൻസ,ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിന്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്….

Read More

കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാരോട് മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ കുടുംബക്ഷേമ  മന്ത്രി

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസ്‍ക് ധരിക്കണമെന്ന് ഉപദേശിച്ച് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാസ്‍ക് ധരിക്കണമെന്ന് കുടകില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.  എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയെന്നും വൈകാതെ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും ദിനേശ്…

Read More