
കുവൈത്തിലെ മസ്ജിദുൽ കബീർ ഒരുങ്ങി; ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കും
റമദാനിൽ വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീര്‍. റമദാനിലെ 27ആം രാവിൽ ഒരു ലക്ഷത്തിലധികം വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പള്ളിയിൽ നടന്നുവരുന്നത്. ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മസ്ജിദുൽ കബീര്‍ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് അൽ മുതൈരി പറഞ്ഞു. 5,000ത്തിലധികം ഇഫ്താർ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും അൽ മുതൈരി പറഞ്ഞു. മിഷാരി അൽ അഫാസി, അഹമ്മദ് അൽ നഫീസ്, ഫഹദ് വാസൽ, മാജിദ് അൽ അൻസി തുടങ്ങിയവര്‍ അവസാന പത്തിലെ…