രാഹുൽ മാത്രമല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മോദിയും വിമർശിച്ചിട്ടുണ്ട്

2017 ൽ യുഎസിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആണ് ഇന്ത്യയിലെ മുൻസർക്കാരുകളെയെല്ലാം മോദി നിശിതമായി വിമർശിച്ചത്. മുൻസർക്കാരുകളെയെല്ലാം ജനം വോട്ട് ചെയ്തു പുറത്താക്കിയത് വ്യാപക അഴിമതിയുടെ പേരിലായിരുന്നു എന്നായിരുന്നു വിദേശമണ്ണിൽ നിന്ന് മോദി പ്രസംഗിച്ചത്. എന്നാൽ മുൻ സർക്കാരുകൾ എന്നു പറയുന്നതിൽ ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയി നേതൃത്വം നൽകിയിരുന്ന സർക്കാരുകളും ഉണ്ടെന്നത് മോദി സൗകര്യപൂർവം മറന്നു. എന്നു തന്നെയല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മയമില്ലാതെ വിമർശിക്കുന്നതിൽ മോദി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More