ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഫിഷ് കറി മസാല തിരച്ചുവിളിച്ച് സിംഗപ്പൂർ

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂർ അധികൃതർ. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സൺസ് പ്രൈവറ്റ്…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി മസാല ബോണ്ട്‌ കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ…

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More

മസാല ബോണ്ട് കേസ്: തോമസ്‌ ഐസക്കിനും കിഫ്ബിക്കും ആശ്വാസം; സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

മസാല ബോണ്ട് കേസില്‍ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസമായി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച്‌ വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും…

Read More