
‘സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കളുടെ സ്‌നേഹം തടസമാകരുത്’: ഹൈക്കോടതി
സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്‌നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിൻറെ തടവിലാണെന്നും, മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുളള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. ജർമനിയിൽ വിദ്യാർഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തൃശൂർ സ്വദേശിനിയായ പ്രൊജക്ട് എഞ്ചിനീയറായ യുവതിയുമായി താൻ ഇഷ്ടത്തിലാണ്. എന്നാൽ താൻ മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാൻ…