നടൻ കാളിദാസ് ജയറാമും തരിണിയും വിവാഹിതരായി

നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെയും വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്. വിവാഹത്തോട് അനുബന്ധിച്ചുള്ള…

Read More

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം…

Read More

വിവാഹം വേണ്ട എന്നത് ആലോചിച്ചെടുത്ത തീരുമാനം, കോംപ്രമൈസുകളാണ് കണ്ടത്; ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം…

Read More

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ…

Read More

3 മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി ‘വീണ്ടും വിവാഹിതയായി’

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി…

Read More

നടൻ ബാല വീണ്ടും വിവാഹിതനായി, നടന്റേത് നാലാം വിവാഹം

തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതിരിക്കാൻ വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് നടൻ ബാല. നടന്റെ നാലാം വിവാഹമാണിത്. ഇത്തവണ നടന്റെ മാമന്റെ മകൾ കോകിലയാണ് ജീവിത സഖി. ”ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവർ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ…

Read More

‘വീണ്ടും വിവാഹിതനാകും, ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാധ്യമപ്രവർത്തകർ വരരുത്’; നടൻ ബാല

താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന വെളിപ്പെടുത്തലുമായി നടൻ ബാല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം വ്യക്തമാക്കി. പലരിൽ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു. ‘ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ…

Read More

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം…

Read More

നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി

നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷവാര്‍ത്ത അറിയിച്ചത്. ‘നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍… അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു.’ ചിത്രങ്ങള്‍ക്കൊപ്പം അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുല്‍ഖര്‍…

Read More

കർണാടകയിലെ ‘വിവാഹത്തട്ടിപ്പു വില്ലത്തി’… ജീവനാംശം നേടിയെടുക്കാൻ കഴിച്ചത് ഏഴു വിവാഹം…; നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

നാഗേന്ദ്രൻസ് ഹണിമൂൺ- എന്ന വെബ്സീരിസ് ഒടിടിയിൽ ഹിറ്റ് ആയി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തട്ടിപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വിവാഹത്തട്ടിപ്പുകളും അവസാനം തട്ടിപ്പുകാരൻ തന്നെ കെണിയിൽ അകപ്പെടുന്നതുമാണ് സിനിമ. പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചല്ല, കർണാടകയിൽ നടന്ന ഒരു വിവാഹത്തട്ടിപ്പിനെക്കുറിച്ചാണ്. ഇവിടെ സംഭവത്തിലെ കേന്ദ്രകഥാപാത്രം പുരുഷനല്ല, സ്ത്രീയാണ്. ഒന്നും രണ്ടുമല്ല, ഏഴു യുവാക്കളെയാണ് യുവതി കബളിപ്പിച്ചത്. ഏഴാമത്തെ ഭർത്താവുമായുള്ള കേസ് കോടതിയിൽ നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ‘വിവാഹത്തട്ടിപ്പുവില്ലത്തി’ യുടെ കഥ നാട്ടിൽ പാട്ടാകുന്നത്. സോഷ്യൽ…

Read More