‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു’; ‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു

സിനിമാ രംഗത്ത് സജീവമാണ് നടി അഞ്ജലി നായർ. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അഞ്ജലിയുടെ സ്വകാര്യ ജീവിതം ചർച്ചയായത്. ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും നടിക്കുണ്ട്. സംവിധായകനായ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. അദ്വിക എന്ന മകളും ഇരുവർക്കും ജനിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമതൊരു വിവാഹത്തിന് തയാറായതിനെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു. ഒരു സെക്കന്റ് ചാൻസ്…

Read More

സ്വവർഗ വിവാഹം; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. സ്വവർഗ വിവാഹത്തിന് അംഗീകാരം കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമർശം. വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ…

Read More

സ്വവര്‍ഗ വിവാഹ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

സ‍്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന സുപ്രധാന ഹര്‍ജികളില്‍ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹ‍ര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക്…

Read More

മാനസികമായി അകന്ന ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിക്കാത്തത് ക്രൂരത- ഹൈകോടതി

പരസ്പരം അകന്ന ദമ്പതികളെ കോടതി നടപടികള്‍ തുടരുന്നതിന്‍റെ പേരില്‍ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈകോടതി. വിവാഹബന്ധം പൂര്‍ണ പരാജയമായിട്ടും വിവാഹ മോചനത്തിന് അനുമതി നല്‍കാത്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകല്‍ച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി. വിവാഹമോചന ഹർജി തള്ളിയ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകുന്ദപുരം സ്വദേശി നല്‍കിയ അപ്പീല്‍…

Read More

ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നില്ല: വെളിപ്പെടുത്തലുമായി നന്ദിനി

തെന്നിന്ത്യന്‍ താരം നന്ദിനി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്തു ചുണ്ടന്‍, നാറാണത്തു തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നന്ദിനി മലയാളികളുടെ മനസില്‍ ഇടംനേടി. ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 19 ആണ് നന്ദിനിയുടെ ആദ്യ ചിത്രം. അവിവാഹിതയായി കഴിയുന്ന താരം കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നപോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിരുന്നെങ്കില്‍…

Read More

‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്’: തമന്ന

 നടിമാരോട് വിവാഹത്തെ കുറിച്ചും ചോദിക്കാന്‍ പാടില്ല എന്നുണ്ട്. മുപ്പത് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന ഒരുപാട് നടിമാര്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലുണ്ട്. അതില്‍ ചിലര്‍ക്ക് വിവാഹം എന്ന് കേട്ടാല്‍ തന്നെ ദേഷ്യമാണ്. ആ കൂട്ടത്തിലാണോ തമന്നയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വിവാഹത്തെ കുറിച്ച് ചോദിച്ച ചോദ്യം നടിയെ പ്രകോപിതയാക്കി. ഗലാട്ട ഓര്‍ഗനൈസ് ചെയ്ത ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം തമന്ന ചെന്നൈയില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിയ്ക്കുന്ന…

Read More

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം വിഷം കഴിച്ചു; പിതാവും മകനും മരിച്ചു

മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ…

Read More

അമ്മയായതിനുശേഷം അഭിനയിക്കില്ലെന്ന് അവര്‍ കരുതി; നടി മിയ ജോര്‍ജ്

വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയതിനുശേഷം താന്‍ അഭിനയം വിട്ടുവെന്ന് മറ്റുള്ളവര്‍ കരുതിയതായി നടി മിയ ജോര്‍ജ്. മാറിനില്‍ക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറിനില്‍ക്കുകയാണെന്ന് തോന്നുന്നില്ല. എന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതല്‍ ഞാന്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു. ഇത്രയും നാളായിട്ടുപോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോള്‍ സംശയത്തോടെയാണ് ആളുകള്‍ വിളിക്കുക. അഭിനയിക്കാന്‍ പോകുമോ എന്നൊക്കെയാണ് അവരുടെ സംശയം. അടുത്തിടെ എന്നെ ഒരാള്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ. പക്ഷേ…

Read More

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. 

Read More

ആദ്യ വിവാഹം മറച്ചുവച്ച്‌ വീണ്ടും വിവാഹം; യുവാവ് പിടിയില്‍

ആദ്യ വിവാഹം മറച്ചുവച്ച്‌ വീണ്ടും വിവാഹം ചെയ്ത കേസില്‍ യുവാവ് കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്. ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്. ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയില്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു….

Read More