
‘പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളര്‍ത്തുന്നതിനോട് യോജിപ്പില്ല’; പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2002ല്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം നടി സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. സിനിമയില്‍ നിന്ന് മാറി നിന്നിരുന്ന സമയത്തും സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു നടി. കുടുംബത്തോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്ദ്രജിത്ത് സുകുമാരനും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് നടിയുടേത്. മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രാര്‍ത്ഥന തന്റെ പാട്ടുകളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പൂര്‍ണിമയും പ്രാര്‍ത്ഥനയും ധരിക്കുന്ന…