ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്; നടി ഭാമ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്ര​ദ്ധനേടുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു…

Read More

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ല, ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കി

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് ഹൈക്കോടതി. പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ല. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

Read More

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ല, ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കി

ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് ഹൈക്കോടതി. പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ല. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

Read More

വിവാഹമാർക്കറ്റിൽ കർഷകൻ വെറും ‘പൂജ്യം’; കന്നഡ യുവതികൾക്കു കർഷകരെ വേണ്ട

അയൽസംസ്ഥാനമായ കർണാടകയിൽ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നതു യാഥാർഥ്യമാണ്. പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ ഒട്ടേറെയുണ്ട് കർണാടകയിൽ. യുവതികൾ കർഷകയുവാക്കളെ വിവാഹം കഴിക്കണമെന്ന് സമൂഹത്തിൻറെ വിവിധതുറകളിലുള്ളവർ പറയുകയും ചെയ്തിരുന്നു. വിവാഹം നടക്കാത്ത യുവാക്കൾ വ്യത്യസ്ത സമരങ്ങളും നടത്തിയിട്ടുണ്ട്. ഇപ്പോൾ, വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസമ്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കർഷകയുവാവ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി…

Read More

പതിനാറ് വർഷം മുമ്പ് ഒളിച്ചോട്ടം; രണ്ടാം വിവാഹത്തെപ്പറ്റി ധർമജൻ

ഇന്ന് രാവിലെയായിരുന്നു നടൻ ധർമജൻ ബോൾഗാട്ടിയുടെ വിവാഹം നടന്നത്. ഭാര്യ അനൂജയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്‌തത്. വിവാഹ വാർത്ത രാവിലെ ഫേസ്ബുക്കിലൂടെ ധർമജൻ തന്നെയാണ് പങ്കുവച്ചത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ – എന്നായിരുന്നു ധർമ്മജൻ കുറിച്ചത്. രണ്ടാം വിവഹത്തിന്റെ കാരണം അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ‘വിവാഹം ഒരുപ്രാവശ്യം കഴിഞ്ഞതാണ്. പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയവരാണ്…

Read More

‘അടുക്കളയിലെ ചെലവിന് എന്റെ പണം ഉപയോഗിക്കില്ല, അത് നൽകേണ്ടത് ഭർത്താവ്’; സുഹാസിനി

വിവാഹ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിന് പോകുമ്പോൾ ഞാൻ എന്റെ മാതാപിതാക്കളെക്കുറിച്ചോ മകനെക്കുറിച്ചോ മണി സാറെ കുറിച്ചോ ആലോചിക്കാറില്ല. അവരവരുടെ ജോലി അവരവർ നോക്കുന്നു. പൊന്നിയിൻ സെൽവൻ ഷൂട്ട് ചെയ്യുമ്പോൾ സുഹാസിനി രാവിലെ എണീറ്റ് അവളുടെ ചുരുണ്ട മുടിയിലെ ചിക്ക് എടുത്തോയെന്ന് അദ്ദേഹം ആലോചിക്കില്ല. അത് പോലെയാണ് ഞാനും. താൻ വലിയ ആളാണെന്ന ചിന്തയോടെയല്ല ഷൂട്ടിംഗ് സ്ഥലത്ത് പെരുമാറാറെന്നും സുഹാസിനി വ്യക്തമാക്കി. താൻ നേരത്തെ തന്നെ കാര്യങ്ങൾ പ്ലാൻ…

Read More

എത്ര വേണമെങ്കിലും കെട്ടാം…; 10 കാളകൾക്കു മുകളിലൂടെ 4 റൗണ്ട് ഓടിക്കാണിക്ക് മോനേ..!

വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും ‘കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്. ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണിത് കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും…

Read More

അത്രയും പേരെ വിളിച്ച് നടത്തിയ ഫംങ്ഷൻ, എന്നാൽ ഓർക്കാൻ ഒന്നുമില്ല; പൃഥിരാജ്

സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾപ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണെന്ന് നേരത്തെ പൃഥിരാജ് പറഞ്ഞിട്ടുണ്ട്. 2011 ലാണ് പൃഥിരാജും സുപ്രിയയും വിവാഹിതരായത്. പാലക്കാട് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് സിനിമാ രംഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിക്ക് ആശംസകൾ അറിയിക്കാനെത്തി. ഇപ്പോഴിതാ വിവാഹ ചടങ്ങ് അധികമാരെയും വിളിക്കാതെ സ്വകാര്യമായി നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. കല്യാണം…

Read More

ബാലവിവാഹത്തിൽ നിന്ന് കുടുംബം പിൻമാറി; കർണാടകയിൽ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

കർണാടകയിൽ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. മടിക്കേരിയിൽ ആണ് സംഭവം. പിന്നാലെ പ്രതി രക്ഷപ്പെട്ടു. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രകാശ് ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുന്നു.

Read More

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്ത യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടില്‍ നൗഷാദ് , അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ട് നിന്ന ബത്തേരി പട്ടർപടി തെക്കേകരയില്‍ വീട്ടില്‍ ഷക്കീല ബാനു എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതല്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായി പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ…

Read More