നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും; എനിക്ക് ചേരുന്ന ഒരാളാകണം: വിവാഹ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി ഹണി റോസ്

ഭാവി പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു ദിവസം ഒന്നിലധികം ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. സോഷ്യൽമീഡിയയിലെ മോശം കമന്റുകൾക്ക് മറുപടി കൊടുക്കാൻ താൽപര്യമില്ലെന്നും ഹണി വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘ഞാൻ സിനിമയിൽ വന്ന കാലം മുതൽക്കേ ഉദ്ഘാടനങ്ങൾക്ക് പോകുമായിരുന്നു. കൊവിഡ് കഴിഞ്ഞതിന് ശേഷമാണ് ഏ​റ്റവും അധികം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്തി ലഭിച്ചത്. ജുവലറികളും തുണിക്കടകളും മാത്രമല്ല ഉദ്ഘാടനം ചെയ്തിട്ടുളളത്….

Read More

മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നു; എന്നാലിപ്പോൾ പ്രണയമില്ല: ജോസഫ് അന്നംകുട്ടി ജോസ്

ആരെയും ബോധിപ്പിക്കാൻ വേണ്ടിയാകരുത് വിവാഹമെന്ന് മോട്ടിവേഷണൽ സ്‌പീക്കറും എഴുത്തുകാരനും അഭിനേതാവുമായ ജോസഫ് അന്നംകുട്ടി ജോസ്. മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നുവെന്നും എന്നാലിപ്പോൾ പ്രണയമില്ലെന്നും ജോസഫ് മനസുതുറന്നു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തന്റെ പ്രണയം വർക്കായില്ല. ആരെയും ബോധിപ്പിക്കാൻ കല്യാണം കഴിക്കാനാവില്ലല്ലോ. പ്രണയം വർക്കാവാത്തതിനാൽ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന ഫിലോസഫിക്കൽ ലൈനുമില്ല. എന്റെ ജീവിതം ഇപ്പോൾ വളരെ അർത്ഥവത്തായതാണ്. ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രണയം ഇനിയും ഉണ്ടാവും. എന്നാൽ വിവാഹം കഴിക്കുമോയെന്ന് ഉറപ്പില്ല. സാമൂഹിക മാനദണ്ഡങ്ങൾ അതേപ്പടി…

Read More

‘നാടകത്തില്‍ അഭിനയം, പ്രണയം; 16 വയസ്സുള്ളപ്പോള്‍ വിവാഹം,’, പൊന്നമ്മ ബാബു

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൊന്നമ്മ ബാബു. അമ്മ കഥാപാത്രങ്ങളില്‍ കോമഡി ചേര്‍ത്ത് അവതരിപ്പിച്ചാണ് പൊന്നമ്മ ശ്രദ്ധയാവുന്നത്. ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി അതിന്റെ സംവിധായകനുമായി പ്രണയിച്ച് വിവാഹിതയായ പൊന്നമ്മ തന്റെ വിവാഹത്തെക്കുറിച്ച് പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ് ഇപ്പോള്‍.16 വയസ്സുള്ളപ്പോള്‍ നാടക സംവിധായകനായ ബാബുവുമായിട്ടുള്ള തന്റെ വിവാഹം കഴിഞ്ഞുവെന്നും പിന്നീട് 18 വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നത്. ഒപ്പം സിനിമക്കാരെല്ലാം മോശക്കാരാണെന്ന്…

Read More

വിവാഹം അടുത്ത വർഷം: ചോദ്യത്തിന് ഒടുവിൽ മറുപടി നൽകി ആര്യ

മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ സ്ഥാനം കണ്ടെത്തി. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. കാഞ്ചീപുരം സാരികളുടെ ബിസിനസാണ് താരം ചെയ്യുന്നത്. ഏതാനും താരവിവാഹങ്ങൾക്ക് വധു അണിഞ്ഞത് ആര്യയുടെ ബ്രാൻഡിന്റെ സാരിയാണ്. സോഷ്യൽ മീഡിയയിൽ സജീവയായ നടി തന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വ്യക്തിജീവിതത്തിൽ…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു

അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണിയാണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണത്തെ സർക്കാർ സ്‌കൂളിൽ ഇന്നുരാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.എം മദനൻ കുമാർ (30) ആണ് പ്രതി. വിവാഹാഭ്യർത്ഥന നിരസിച്ചതിന് 26കാരിയായ അദ്ധ്യാപികയെ ക്ളാസ് മുറിക്കുള്ളിൽവച്ച് വിദ്യാർത്ഥികളു‌ടെ മുന്നിൽ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ രമണിയെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് അദ്ധ്യാപികയായി രമണി ചുമതലയേറ്റത്. ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി…

Read More

പ്രണയത്തോട് വിമുഖതയില്ല; വിവാഹം ഏതു സമയത്തും നടക്കാം, അര്‍ഹതയുള്ളവര്‍ ജീവിതത്തിലേക്ക് വരുമെന്ന് നിത്യ മേനോൻ

തിരുചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് നിത്യ മേനോന്‍. റൊമാന്റിക് ചിത്രത്തില്‍ ധനുഷാണ് നായകന്‍. നിത്യക്ക് പക്ഷേ, പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഒരു അഭിമുഖത്തില്‍ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിത്യ മേനോന്‍. പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയോ എന്ന ചോദ്യത്തിന് പ്രണയത്തോട് വിമുഖതയില്ലെന്ന് താരം പറഞ്ഞു. എന്നാല്‍ താന്‍ തീവ്രപ്രണയത്തെ തേടുന്നില്ലെന്നും നിത്യ പറഞ്ഞു. ‘ഞാന്‍ പ്രണയത്തിന് അവസരം നല്‍കിയിട്ടില്ലെന്നല്ല. പക്ഷേ പലരും പറയുന്നതുപോലെ എനിക്ക് ജീവിതത്തില്‍ ഒരാളെ വേണം,…

Read More

ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണം: നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. മാതാപിതാക്കളുടെ നിർബന്ധം കാരണം നടക്കുന്ന ശൈശവ വിവാഹം സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമം പൂർണമായും നടപ്പിലാക്കാൻ ചില വഴികൾ സ്വീകരിക്കേണ്ടതുണ്ട്, ശിക്ഷാനടപടികളിലൂടെ ഫലപ്രാപ്തി ഉണ്ടാവില്ല, ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഓരോ സമൂഹത്തിനെയും വ്യത്യസ്ത രീതികളിൽ…

Read More

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി

വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം…

Read More

‘ക്ഷണക്കത്ത് ആരോ സ്റ്റോറിയിട്ടു, അന്ന് പരിചയമില്ലാത്തവർ വരെ കല്യാണത്തിന് വന്നു’; അപർണ ദാസ്

നടി അപർണ ദാസ് ആദ്യമായി പ്രണയത്തെ കുറിച്ചും വിവാഹശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. പൊതുവെ സെലിബ്രിറ്റികൾ വിവാഹിതരായാൽ പിന്നീട് ചാനലുകളായ ചാനലുകളിലെല്ലാം അവരുടെ കപ്പിൾ ഇന്റർവ്യൂകൾ വരും. എന്നാൽ അപർണയും ദീപക്കും അത്തരം കാര്യങ്ങൾക്കൊന്നും നിന്ന് കൊടുത്തില്ല. അതിനുള്ള കാരണവും മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അപർണ വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞുവെന്നത് വലിയൊരു വിഷയമാക്കി എടുക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങൾ അഭിമുഖങ്ങൾ കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. വിവാഹമെന്നത് വളരെ ലൈറ്റായിട്ടുള്ള ഒരു വിഷയമായിരിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്….

Read More

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി നിൽക്കുമ്പോൾ കല്യാണം കഴിച്ചാലോ എന്നു തോന്നാറുണ്ട്: അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയ നടിയാണ് അനുശ്രീ. തുടർന്ന് നിരവധി കഥാപാത്രങ്ങളിലൂടെ താരം തന്റെ കരിയർ ഉറപ്പിക്കുകയായിരുന്നു. നിരവധി ഗോസിപ്പ് കോളങ്ങളിൽ താരത്തിന്റെ പേരു പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ അതിനോടൊന്നും താരം പ്രതികരിക്കാതെ മാറിനിൽക്കുകയാണുണ്ടായത്. ഉണ്ണി മുകുന്ദനായിരുന്നു പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ നായകൻ. ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് അനുശ്രീ തുറന്നുപറയുകയാണ്- ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടിന് വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി നിൽക്കുമ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. ആ ഫോട്ടോഷൂട്ട് കഴിയുമ്പോൾ അതങ്ങ് മാറിക്കോളും….

Read More