
ഇനി വിവാഹം വീഡിയോ കോൺഫറൻസ് വഴി രജിസ്റ്റർ ചെയ്യാം; പൊതു ഉത്തരവിറക്കി മന്ത്രി എം ബി രാജേഷ്
ഇനി വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് പോകണമെന്നില്ല, വീഡിയോ കോൺഫറൻസ് വഴി രജിസ്ട്രേഷൻ ലഭ്യമാക്കും. ഇന്നലെ ചെറുതോണി ടൗൺഹാളിൽ നടന്ന ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി .കെ ശ്രീകുമാർ നൽകിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ…