
സൗദി അറേബ്യയിൽ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം ; സജീവമായി വിപണികൾ
സൗദി അറേബ്യയിൽ ഈത്തപ്പഴ വിളവെടുപ്പ് കാലമായതിനാൽ രാജ്യത്തുടനീളമുള്ള ഈത്തപ്പഴ വിപണിയും സജീവമായി. മദീന മേഖലയിലെ 29,000 ഈന്തപ്പന തോട്ടങ്ങളിൽ എല്ലാ വർഷവും ജൂൺ ആദ്യപാദത്തിൽ തന്നെ വിളവെടുപ്പ് ആരംഭിക്കും. ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ തന്നെ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം നേരത്തേ പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്ത് 3.4 കോടിയലധികം ഈന്തപ്പനകളിൽ നിന്ന് പ്രതിവർഷം 16 ലക്ഷം ടൺ ഉൽപാദനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇൻറർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞ വർഷം…