
ആദ്യമായി സമുദ്ര പഠനത്തിന് സ്ത്രീ പ്രവേശനം ആരംഭിച്ച് സൗദി കിങ് അബ്ദുൽ അസീസ് സർവകലാശാല
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിക്ക് കീഴിൽ സമുദ്ര പഠനത്തിൽ സ്ത്രീ പ്രവേശനം ആരംഭിച്ചു. ആദ്യമായാണ് സമുദ്രപഠന സെക്ടർ സ്പെഷ്യലൈസേഷനുകളിൽ സ്ത്രീ പ്രവേശനം ആരംഭിക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലായാണിതിനെ വിലയിരുത്തുന്നത്. കോളേജ് ഓഫ് മാരിടൈം സ്റ്റഡീസിൽ വനിതാ വിദ്യാർഥി കാര്യങ്ങൾക്കായി ഒരു പുതിയ ഏജൻസി സ്ഥാപിക്കുന്നതുൾപ്പെടുന്നതടക്കമുള്ളതാണ് പദ്ധതികൾ. സൗദി വനിതകളെ പുതിയ തൊഴിലുകളിലേക്കു യോഗ്യരാക്കുകയും സമുദ്രപഠന ഗവേഷണവും പഠനവും വിപുലീകരിക്കുകയും അതുവഴി രാജ്യത്തെ സമുദ്ര ഗതാഗത, ലോജിസ്റ്റിക് വ്യവസായത്തിന്റെ വളർച്ചയും വികാസവും വർധിപ്പിക്കുകയും…