മാരിടൈം ഷിപ്പിംഗ് കോൺഫറൻസിന് വേദിയാകാൻ ഖത്തർ

സീ​ട്രേ​ഡ് മാ​രി​ടൈം, മ​വാ​നി ഖ​ത്ത​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഷി​പ്പി​ങ് കോ​ൺ​​ഫ​റ​ൻ​സ് അ​ടു​ത്ത​വ​ർ​ഷം ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി​ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഷെ​റാ​ട്ട​ൺ ഗ്രാ​ൻ​ഡ് ദോ​ഹ റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി. സ​മു​ദ്രം വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​കും ഈ ​അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് ഖ​ത്ത​റി​ൽ ബി​സി​ന​സ് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കാ​നും സ​മ്മേ​ള​നം സ​ഹാ​യി​ക്കു​മെ​ന്ന് സീ​ട്രേ​ഡ് മാ​രി​ടൈം ഗ്രൂ​പ് ഡ​യ​റ​ക്ട​ർ…

Read More