
വിവാഹിതനാണോ എന്ന കോളത്തിൽ ‘നോട്ട് ആപ്ലിക്കബിൾ’; നാമനിര്‍ദ്ദേശ പത്രിക ചോദ്യം ചെയ്ത് യുഡിഎഫ്, തോമസ് ഐസകിനോട് വ്യക്തത തേടി കളക്ടര്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ വ്യക്തത തേടി ജില്ലാ കളക്ടര്‍. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. അതേസമയം ഇരുവരുടെയും പത്രികകൾ അംഗീകരിച്ചു. അതിനിടെ കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് യുഡിഎഫ് പരാതിപ്പെട്ടു….