ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എഎപി;

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു. അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ഡൽഹിയിൽ വാര്‍ത്താസമ്മേളനം വിളിച്ച…

Read More

യുഎഇ മാർച്ച് മാസത്തെ പെട്രോൾ , ഡീസൽ വില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില കമ്മിറ്റി 2024 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോളിന് 3.03 ദിർഹമാണ് വില ലിറ്ററിന്. ഫെബ്രുവരിയിൽ 2.88 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാകും, ഫെബ്രുവരിയിൽ ഇത് 2.76 ദിർഹം ആയിരിന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ദിർഹമായി. ഫെബ്രുവരിയിൽ ഇത് 2.69 ആയിരിന്നു. ഡീസൽ ലിറ്ററിന് 3.16 ദിർഹം ഈടാക്കും. ഫെബ്രുവരിയിൽ ഇത്…

Read More

പൗരത്വ ഭേദഗതി നിയമം ; വിജ്ഞാപനം മാർച്ച് ആദ്യം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും…

Read More

ഹൈവേ തടഞ്ഞ് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍; അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ്

ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ്‌ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്‌. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും…

Read More

ഇന്ന് മെഴുകുതിരി സമരം; 29 വരെ ‘ദില്ലി ചലോ’ മാർച്ച് നിർത്തിവയ്ക്കും: സംയുക്ത കിസാൻ മോർച്ച

‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരാനും കർഷകർ തീരുമാനിച്ചു. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും. ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനയുടെയും (ഡബ്ല്യുടിഒ) മന്ത്രിമാരുടെയും കോലം കത്തിക്കും. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച…

Read More

കർഷകരുടെ മാർച്ച് ആരംഭിച്ചു; പോലീസ് നടപടിയിൽ അതിർത്തികളിൽ ഗതാഗതക്കുരുക്ക്

ഡൽഹിയിലേക്കുള്ളകർഷകരുടെ മാർച്ച് ആരംഭിച്ചു. ട്രാക്ടറുകളിലാണ് കർഷകർ ഡൽഹിയിലേക്ക് തിരിച്ചത്. മാർച്ച് തടയാനായി ഡൽഹിയുടെ അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഒന്നിലേറെ വരികളായാണ് കോൺക്രീറ്റിന്റെ ഉൾപ്പെടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ ഗുരുഗ്രാം, സിംഘു, ഗാസിപ്പുർ തുടങ്ങിയ അതിർത്തികളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പോലീസിന് പുറമെ സായുധസേനയും കർഷക പ്രക്ഷോഭം നേരിടാൻ രംഗത്തുണ്ട്. ഒരാളെ പോലും ഡൽഹിയുടെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പഴുതടച്ച സംവിധാനങ്ങളാണ് മാർച്ചിനെ നേരിടാനായി ഒരുക്കിയതെന്ന്…

Read More

കണ്ണൂർ സിവിൽ സ്റ്റേഷൻ മാർച്ച്; എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് ഇന്നലെ നടന്ന നഴ്സുമാരുടെ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതേസമയം, എംഎൽഎയുടെ പേര് എഫ്‌ഐആറിൽ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗൺ എസ്‌ഐയും എംഎൽഎയും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്‌ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പ്രതികരണവുമായി എംഎൽഎ….

Read More

ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരത്ത് കോൺ​ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേർത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ, ജെബി മേത്തർ എന്നിവരെയും പ്രതി…

Read More

23ന് കോണ്‍ഗ്രസിൻ്റെ ഡിജിപി ഓഫീസ് മാർച്ച്‌; കെ. സുധാകരൻ നയിക്കും

നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്‍റെ  സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. നവ കേരള സദസ്സിന്‍റെ  സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ മാർച്ച് നയിക്കും.എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കു…

Read More

‘പദയാത്ര നടത്തിയത് നാടകമാക്കുന്നവർക്ക് കമ്യൂണിസത്തിന്റെ തിമിരം’; സുരേഷ് ഗോപി

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര വളരെ നേരത്തെ തീരുമാനിച്ചതെന്ന് സുരേഷ് ഗോപി. അതിനുശേഷമാണ് കേസിൽ ഇ.ഡി ഇടപെട്ടത്. തൃശൂരിൽ സുരേഷ് ഗോപിക്ക് ഇ.ഡി കളമൊരുക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ട്. അതിനാൽ പദയാത്ര നാടകമാണെന്നു പറയുന്നവർ കമ്യൂണിസത്തിൻറെ തിമിരം ബാധിച്ചവരെന്നും സുരേഷ് ഗോപി പറഞ്ഞു. ‘അത് അവരുടെ രാഷ്ട്രീയ മൂല്യങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പ്രശ്‌നമാണ്. കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്നു ഞാൻ വിശ്വസിക്കുന്നു. അവർക്ക്…

Read More