
യു എ ഇയിൽ മാർച്ച് 26 വരെ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ മാർച്ച് 22 മുതൽ മാർച്ച് 26 വരെ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മാർച്ച് 24, ഞായറാഴ്ചയോടെ ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതൽ പ്രബലമാകാനിടയുണ്ട്. ഇതോടെ മഴ ശക്തിപ്രാപിക്കുന്നതിനും, ഇടി, മിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത് അന്തരീക്ഷ…