മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും; 8 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന

റുവാണ്ടയിൽ ഭീതിവിതച്ച മാര്‍ബര്‍ഗ് വൈറസ് ടാൻസാനിയയിലും. വടക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ മാർബർഗ് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആകെ ഒൻപത് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അയൽരാജ്യമായ റുവാണ്ടയിൽ രോഗം ബാധിച്ച് 15 പേർ മരിച്ചിരുന്നു. ജനുവരി 10 ന് ടാൻസാനിയയിലെ കഗേര മേഖലയിൽ മാർബർഗ് വൈറസിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡബ്ള്യുഎച്ച്ഒ വ്യക്തമാക്കി. രണ്ട് രോഗികളുടെ സാമ്പിളുകൾ ടാൻസാനിയയിലെ ദേശീയ ലബോറട്ടറിയിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. തലവേദന, കടുത്ത പനി, നടുവേദന, വയറിളക്കം,…

Read More

മാർബെർഗ് വൈറസ്: രണ്ടു രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

മാർബെർഗ് വൈറസ് പടരുന്ന സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. തൻസാനിയയിലേയ്ക്കും ഇക്വറ്റോറിയൽ ഗെനിയിലേയ്ക്കുമുളള യാത്രയ്ക്കാണ് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരു രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നീട്ടിവയ്ക്കാൻ വിദേശകാര്യ രാജ്യന്തരസഹകരണ മന്ത്രാലയം നിർദേശിച്ചു. സൗദിയും ഈ രാജ്യങ്ങളിലേയ്ക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശം നൽകി. എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് മാർബെർഗ് വൈറസ്. ഇക്വറ്റോറിയൽ ഗെനിയിൽ ഇതുവരെ…

Read More